ന്യൂയോര്‍ക്ക: ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന് ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഡാറ്റയിലേക്ക് തടസ്സമില്ലാതെ പ്രവേശനം നല്‍കുന്നതില്‍ നിന്ന് യുഎസ് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനെ തടയുന്ന ഉത്തരവ് പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് തിരിച്ചടി. ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഫെഡറല്‍ അപ്പീല്‍ കോടതി നിരസിച്ചു. റിച്ച്മണ്ട്, വിര്‍ജീനിയ ആസ്ഥാനമായുള്ള നാലാമത്തെ യുഎസ് സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീല്‍സ് 9-6 വോട്ടിനാണ് നിരസിച്ചത്.
ഡോജിന് രേഖകളിലേക്ക് പരിധിയില്ലാത്ത ആക്സസ് നല്‍കിക്കൊണ്ട് ഏജന്‍സി ഫെഡറല്‍ സ്വകാര്യതാ നിയമം ലംഘിച്ചിരിക്കാമെന്ന് നിഗമനം ചെയ്ത മേരിലാന്‍ഡിലെ ഒരു ജഡ്ജി പുറപ്പെടുവിച്ച ഒരു ഇന്‍ജക്ഷന്‍ സ്റ്റേ ചെയ്യാനായിരുന്നു ഭരണകൂടം ശ്രമം. അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം യുഎസ് സുപ്രീം കോടതിയോട് ഇടപെടാന്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ട്രംപ് അമേരിക്കന്‍ ജനതയുടെ ഇഷ്ടം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും തേടുന്നത് തുടരും എന്നാണ് ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് വക്താവ് ലിസ് ഹസ്റ്റണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
ട്രംപും കോടീശ്വരനായ മസ്‌കും ചേര്‍ന്ന് പാഴ് ചെലവുകള്‍ ഇല്ലാതാക്കാനും, ജോലികള്‍ വെട്ടിക്കുറയ്ക്കാനും, ഫെഡറല്‍ ഗവണ്‍മെന്റിനെ നാടകീയമായി പുനഃക്രമീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, ഫെഡറല്‍ ഏജന്‍സികളിലൂടെ ഡോജ് പ്രവര്‍ത്തിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ എസ്എസ്എ, മസ്‌ക്. ഡോജ് എന്നിവയ്ക്കെതിരെ കേസ് ഫയല്‍ ചെയ്ത രണ്ട് തൊഴിലാളി യൂണിയനുകളും ഒരു അഭിഭാഷക ഗ്രൂപ്പും ചേര്‍ന്നാണ് ഈ നിരോധനം നേടിയത്. ഏജന്‍സിയുടെ ഏറ്റവും സെന്‍സിറ്റീവ് ഡാറ്റാ സിസ്റ്റങ്ങളില്‍ ഡോജ് അംഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ അവര്‍ ശ്രമിച്ചു.
73 ദശലക്ഷം വിരമിച്ചവരും വികലാംഗരുമായ അമേരിക്കക്കാര്‍ക്ക് എല്ലാ മാസവും ചെക്കുകള്‍ അയയ്ക്കുന്ന എസ്എസ്എ, ആനുകൂല്യങ്ങളുടെ ഒരു നിര്‍ണായക ദാതാവായാണ് കണക്കാക്കപ്പെടുന്നത്. മരിച്ചുപോയ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഇപ്പോഴും സോഷ്യല്‍ സെക്യൂരിറ്റി ചെക്കുകള്‍ ലഭിക്കുന്നുണ്ടെന്നും പദ്ധതി ക്രമക്കേടുകളാല്‍ നിറഞ്ഞിരിക്കുന്നുവെന്നും മസ്‌ക് അവകാശപ്പെട്ടു. സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ട്രംപ്, അത് ക്രമക്കേടുകളാല്‍ നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
വളരെ സെന്‍സിറ്റീവ് വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ ജനത വളരെക്കാലമായി എസ്എസ്എയ്ക്ക് കൈമാറിയതിനാല്‍ വിവരങ്ങള്‍ കര്‍ശനമായി സംരക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കാമെന്ന് ബുധനാഴ്ച യുഎസ് സര്‍ക്യൂട്ട് ജഡ്ജി റോബര്‍ട്ട് കിംഗ് അഭിപ്രായപ്പെട്ടു. ഡോജിന് എസ്എസ്എ സംവിധാനങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിച്ചത് ഈ തത്വത്തെ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്