ജമ്മുകശ്മീർ: പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന. പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്.
സേനയും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നത്. പീര്‍ പഞ്ചല്‍ മലനിരകളിലെ തിരച്ചില്‍ വെല്ലുവിളി നിറഞ്ഞതാണ്.
ഭീകരരെ കുറിച്ച് സൂചന ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിരന്തരം നിർദേശം നൽകുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍.
രാഷ്ട്രീയ റൈഫിള്‍സിന്‍റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്‍റെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും വിവിധ ഇടങ്ങളിൽ പരിശോധനക്ക് ഒപ്പമുണ്ട് ഒപ്പമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്