തിരുവനന്തപുരം: ഹരിതകർമസേനയുടെ മാലിന്യവുമായി പോയ പെട്ടിഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. പാമ്പ് ചുറ്റിയപ്പോൾ പേടിച്ച് ഡൈവറുടെ നിയന്ത്രണം വിട്ടു, ഓട്ടോ പോസറ്റിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.
മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശി വിഷ്‌ണുവിനാണ് (32) പരുക്കേറ്റത്. കൈയ്ക്കും ഇടുപ്പിലും തലയ്ക്കും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്.
വാഹനം പോസ്റ്റിലിടിച്ചതോടെ ഓട്ടോയിൽ നിന്ന് തെറിച്ചുപോയ പാമ്പിനെ ഓടിക്കൂടിയ നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്നു വിഷ്ണു. വാഹനത്തിൽ കയറ്റിയ മാലിന്യച്ചാക്കുകളിലൊന്നിൽ ഉണ്ടായിരുന്ന പാമ്പ് ഡ്രൈവറുടെ സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തുകയായിരുന്നു.
സീറ്റിലൂടെ മുകളിലേക്ക് കയറി വിഷ്ണുവിന്റെ കഴുത്തിൽ ചുറ്റി. പാമ്പിനെ തട്ടിമാറ്റുന്നതിനിടെ അതിവേഗത്തിലായ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്