11 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 23കാരിയായ അധ്യാപിക അറസ്റ്റില്‍

MAY 1, 2025, 7:41 PM

സൂറത്ത്: പതിനൊന്നു വയസുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ ട്യൂഷന്‍ അധ്യാപികയായ 23 വയസ്സുകാരി മാന്‍സി ആണ് പൊലീസ് പിടിയിലായത്. ഏപ്രില്‍ 25 നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഗുജറാത്ത് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.

പൊലീസ് പറയുന്നതനുസരിച്ച്, ഏപ്രില്‍ 25 ന് കുട്ടിയുമായി മാന്‍സി സൂറത്തില്‍ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടര്‍ന്ന് വഡോദര വഴി ഡല്‍ഹിയിലും ബസില്‍ എത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി. രണ്ട് രാത്രി ഒരു ഹോട്ടലില്‍ താമസിച്ചു. പ്രൈമറി സ്‌കൂള്‍ അധ്യാപികയായ മാനസി, ട്യൂഷനും പഠിപ്പിക്കുന്നുണ്ട്. പതിനൊന്നു വയസുകാരന്‍ മൂന്ന് വര്‍ഷമായി തന്റെയടുത്ത് ട്യൂഷന് വരുന്നുണ്ടെന്ന് മാനസി പൊലീസിനോട് പറഞ്ഞു. വീട്ടുകാര്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവര്‍ പറഞ്ഞു.

കുട്ടിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നതായി മാനസി സമ്മതിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഭഗീരഥ് സിങ് ഗാധ്വി പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പോക്‌സോ നിയമപ്രകാരമാണ് മാന്‍സിക്കെതിരെ കേസെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam