സൂറത്ത്: പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതിൽ വമ്പൻ ട്വിസ്റ്റ്. പൊലീസ് നടത്തിയ പരിശോധനയിൽ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനിൽ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപിക മൊഴി നൽകിയത്.
അതേസമയം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് അധ്യാപിക വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് അധ്യാപികയുടെ മൊഴി.
കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരിൽ നിന്നും പിടികൂടിയത്. അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു അധ്യാപിക. കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്