വ്യാജ ബോംബ് ഭീഷണി: ആലപ്പുഴയില്‍ വിദേശ വനിതയെയും യുവാവിനെയും മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

MAY 2, 2025, 9:45 PM

ആലപ്പുഴ: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിദേശ വനിതയെയും യുവാവിനെയും മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ബൈപ്പാസില്‍ സഞ്ചരിച്ച കാറില്‍ ബോംബു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശ വനിതയെയും യുവാവിനെയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ബൈപ്പാസില്‍ തടസം ഉണ്ടാക്കിയതിന് ഇരുവര്‍ക്കും എതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചശേഷമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നിന് ബൈപ്പാസില്‍ കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ സ്വദേശിനിയും ചേര്‍ത്തല സ്വദേശിയായ യുവാവും സഞ്ചരിച്ച കാറിലാണ് ബോംബുവെച്ചതായി അഭ്യൂഹം ഉയര്‍ന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൂറിസ്റ്റ് ബസിന് കുറുകേയിട്ട് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ബോംബ് നാടകം. ഇവരെ സൗത്ത് പൊലീസ് കാറിന്റെ ചില്ലുതകര്‍ത്താണ് പുറത്തിറക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam