ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ ജാവലിൻ താരം അർഷദ് നദീം എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
ഇവരുടെ അക്കൗണ്ടുകൾ തുറക്കാൻ ശ്രമിച്ചാൽ നോട്ട് അവൈലബിൾ ഇൻ ഇന്ത്യ (ഇന്ത്യയിൽ ലഭ്യമല്ല) എന്നാണ് കാണിക്കുന്നത്.
നേരത്തേ മുൻ പാക് ക്രിക്കറ്റ് താരങ്ങളായ ഷഹീദ് അഫ്രീദി, ഷുഹൈബ് അക്തർ എന്നിവരുടേതുൾപ്പെടെയുള്ള പാക് യൂട്യൂബ് ചാനലുകളിലും ഇന്ത്യയിൽ നിരോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്