അറബിക്കടലില്‍ നാവികസേനയുടെ ലൈവ് ഫയറിംഗ് പരിശീലനം; നാവികസേനാ മേധാവി പ്രധാനമന്ത്രിയെ കണ്ടു

MAY 3, 2025, 9:38 AM

ന്യൂഡെല്‍ഹി: അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന ലൈവ് ഫയറിംഗ് പരിശീലനം നടത്താന്‍ ഒരുങ്ങുന്നു. മെയ് 3 ശനിയാഴ്ച മുതല്‍ 7 ാം തിയതി വരെയാണ് ലൈവ് ഫയറിംഗ് പരിശീലനം നടക്കുക. 

യഥാര്‍ത്ഥ യുദ്ധ സാഹചര്യങ്ങളിലേന്നതു പോലെ നാവികസേന ഉദ്യോഗസ്ഥര്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ച് നടത്തുന്ന സൈനികാഭ്യാസമാണ് ലൈവ് ഫയറിംഗ് ഡ്രില്‍. യുദ്ധ സന്നദ്ധത പരിശോധിക്കുന്നതിനും ഉപകരണങ്ങള്‍ പരീക്ഷിക്കുന്നതിനുമാണ് ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത്.

ശനിയാഴ്ച നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. അറബിക്കടലിലെ ഡ്രില്‍ ഉള്‍പ്പെടെയുള്ള നിലവിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തന തയ്യാറെടുപ്പിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നാവികസേന അറബിക്കടലില്‍, പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ വ്യാപകമായി അഭ്യാസങ്ങള്‍ നടത്തിവരികയായിരുന്നു. അസാധാരണമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുദ്ധക്കപ്പലുകള്‍ ജാഗ്രത പാലിക്കുന്നുണ്ട്.

മെയ് 1 ന്, ഗുജറാത്ത് തീരത്തിന് പുറത്തുള്ള ഒരു തീരപ്രദേശത്ത് വെടിവയ്പ്പിനായി നാവികസേന നാല് ഗ്രീന്‍ നോട്ടിഫിക്കേഷനുകള്‍ പുറപ്പെടുവിച്ചിരുന്നു. പാകിസ്ഥാന്‍ നിലവില്‍ അറബിക്കടലില്‍ നാവിക അഭ്യാസങ്ങള്‍ നടത്തുന്ന മേഖലയില്‍ നിന്ന് വെറും 85 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam