തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്.
'പിണറായി ദ ലെജന്‍ഡ്' എന്ന പേരിലൊരുങ്ങുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചിലവിലാണ് നിര്‍മിക്കുന്നത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള ജീവിത ചരിത്രമാണ് ഡോക്യുമെന്ററയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. മുഖ്യമന്ത്രി രണ്ടാം ടേം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡോക്യുമെന്ററിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്