ബാഴ്‌സലോണയുടെ മാർക്ക് ആന്ദ്ര ടെർ സ്റ്റീഗൻ പരിക്ക് മാറി എത്തുന്നു

MAY 3, 2025, 8:05 AM

ബാഴ്‌സലോണയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ മാർക്ക്ആന്ദ്രേ ടെർ സ്റ്റീഗൻ പരിക്ക് മാറി എത്തി. സെപ്തംബറിൽ ഗുരുതരമായ കാൽമുട്ടിന് പരിക്കേറ്റതിന് ശേഷം കളിക്കാത്ത ബാഴ്‌സയുടെ ഒന്നാം നമ്പർ ഇന്ന് റയൽ വല്ലാഡോയിഡിനെതിരെ ലാ ലിഗയിൽ കളിക്കാൻ ഇറങ്ങും.

വലത് കാൽമുട്ടിലെ പാറ്റെല്ല ടെൻഡൺ പൊട്ടിയതിനെ തുടർന്ന് മാസങ്ങളോളം ജർമ്മൻ താരം പുറത്തിരിക്കുകയായിരുന്നു.

ഈ പരിക്ക് മാറാൻ ശസ്ത്രക്രിയ ആവശ്യമായിരുന്നു. പരിക്ക് ഭേദമായി കളിക്കാൻ തയ്യാറായ ടെർ സ്റ്റീഗൻ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെന്ന് പരിശീലകൻ ഹാൻസി ഫ്‌ളിക്ക് സ്ഥിരീകരിച്ചു. 33 കാരനായ താരം ഏപ്രിൽ 26ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ ഫൈനൽ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തിയെങ്കിലും ബെഞ്ചിലിരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam