പരിശീലകൻ സ്റ്റെഫാനോ പിയോളിയോ അൽ നസറുമായി വേർപിരിയാൻ സാധ്യത

MAY 3, 2025, 8:03 AM

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ അൽനസർ പരിശീലകൻ സ്റ്റെഫാനോ പിയോളിയുമായി വേർപിരിയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ തുടങ്ങിയ താരങ്ങളുണ്ടായിട്ടും, സൗദി ക്ലബ്ബ് സെമി ഫൈനലിൽ കവാസാക്കി ഫ്രോണ്ടേലിനോട് 3-2ന് തോറ്റു. ഇത് മുൻ എ.സി മിലാൻ പരിശീലകനായ പിയോളിയുടെ സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.

2024-25 സീസണിന്റെ തുടക്കത്തിലാണ് പിയോളി അൽനസറിൽ എത്തിയത്. വർഷം 12 മില്യൺ യൂറോയുടെ കരാർ 2027 വരെ പിയോളിക്ക് ഉണ്ടെങ്കിലും, റൊണാൾഡോയുമായുള്ള അഭിപ്രായഭിന്നതകളും ലീഗിലെ മൂന്നാം സ്ഥാനവും കാരണം ജൂണിൽ ഒരു ബ്രേക്ക് ക്ലോസ് ഉപയോഗിക്കാൻ ക്ലബ്ബ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

അടുത്ത സീസണിൽ പിയോളി തുടരാൻ സാധ്യതയില്ലെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുറത്താക്കുകയാണെങ്കിൽ, റോമയെ പോലുള്ള സീരി എ ക്ലബ്ബുകൾ പിയോളിയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam