ജൂലെൻ ലോപെറ്റെഗി ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായി. സ്പാനിഷ് പരിശീലകനായ ലൂയിസ് ഗാർഷ്യക്ക് പകരമാണ് ലോപെറ്റെഗി എത്തുന്നത്.
വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ജൂൺ 5ന് ഇറാനെതിരായ ഖത്തറിന്റെ ഹോം മത്സരത്തിലാകും ലോപെറ്റെഗി പരിശീലകനായി അരങ്ങേറ്റം കുറിക്കുക.
ഈ വർഷം ആദ്യം വെറും 22 മത്സരങ്ങൾക്ക് ശേഷം വെസ്റ്റ് ഹാം യുണൈറ്റഡ് പുറത്താക്കിയ 58 കാരനായ ലോപെറ്റെഗി 2027 വരെ ഖത്തറുമായി കരാർ ഒപ്പുവച്ചു.
സ്പെയിൻ, റയൽ മാഡ്രിഡ് ടീമുകളുടെ മുൻ പരിശീലകനായിരുന്ന ലോപെറ്റെഗി 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ലക്ഷ്യമിടുന്ന ടീമിന് വലിയ അന്താരാഷ്ട്ര പരിചയം നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്