'വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധവിശ്വാസം പ്രചരിപ്പിച്ചാൽ കടുത്ത നടപടി'; എം കെ സ്റ്റാലിൻ

MAY 3, 2025, 10:47 PM

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ സർക്കാർ കർശന നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രത്തെയും സാമൂഹിക നീതിയെയും അടിസ്ഥാനമാക്കിയുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കണമെന്നും മിത്തുകളും അശാസ്ത്രീയമായ കാര്യങ്ങളും പ്രോത്സാഹിപ്പിക്കരുതെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ വീക്ഷണം സ്വീകരിക്കാനും സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സ്റ്റാലിൻ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും സ്റ്റാലിൻ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam