യൂറോപ്പ ലീഗ് ആദ്യപാദ സെമിഫൈനലിൽ ടോട്ടൻഹാം ഹോട്ട്‌സ്പറിന് ജയം

MAY 3, 2025, 4:26 AM

യൂറോപ്പ ലീഗ് ഫൈനലിലേക്കുള്ള യാത്രയിൽ ടോട്ടൻഹാം ഹോട്ട്‌സ്പറിന് നിർണായക ജയം. സ്വന്തം തട്ടകത്തിൽ നോർവീജിയൻ ടീമായ ബോഡോ/ഗ്ലിംറ്റിനെതിരെ 3-1ന്റെ തകർപ്പൻ വിജയം നേടി അവർ ഫൈനലിൽ ആദ്യ കാൽ വെച്ചു.

കളി തുടങ്ങി 37 സെക്കൻഡിനുള്ളിൽ ബ്രെനൻ ജോൺസൺ ഒരു ഹെഡറിലൂടെ ടോട്ടൻഹാമിനെ മുന്നിലെത്തിച്ച് മികച്ച തുടക്കം നൽകി. 34-ാം മിനിറ്റിൽ ജെയിംസ് മാഡിസൺ ടീമിന്റെ ലീഡ് ഉയർത്തി. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ വിവാദപരമായ പെനാൽറ്റിയിലൂടെ ഡൊമിനിക് സോലങ്കെ ഗോൾ നേടിയതോടെ ടോട്ടൻഹാം 3-0ന് മുന്നിലെത്തി. വാർ അവലോകനത്തിന് ശേഷമായിരുന്നു റഫറിയുടെ പെനാൽറ്റി വിസിൽ.

കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ബോഡോ ക്യാപ്ടൻ ഉൽറിക് സാൾട്ട്‌നെസ് തൊടുത്ത ഷോട്ട് വലയിൽ കയറിയത് ടോട്ടൻഹാമിന്റെ വിജയാഹ്ലാദത്തിന് മങ്ങലേൽപ്പിച്ചു. എങ്കിലും അടുത്തയാഴ്ച ആർട്ടിക് സർക്കിളിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിന് മുൻപ് രണ്ട് ഗോളിന്റെ ലീഡ് ടോട്ടൻഹാമിന് ആശ്വാസം നൽകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam