കൊച്ചി: പെരിയാറിൽ പാണംകുഴി പമ്പ് ഹൗസിന് സമീപത്തെ പുഴ മദ്ധ്യത്തിലെ തുരുത്തിൽ നിന്ന് കാൽവഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. ചേർത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയിൽ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകൾ നന്ദന (27) ആണ് മരിച്ചത്.
സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിനൊപ്പമാണ് യുവതി പുഴയിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വെെകിട്ട് 4.30നായിരുന്നു അപകടം ഉണ്ടായത്. കാഴ്ച കാണാൻ പുഴയുടെ നടുവിലെ തുരുത്തിൽ കയറിയപ്പോൾ നന്ദന കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
യുവതിയെ സുഹൃത്തായ അമിത് കരയ്ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്