മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് ബയേൺ ലെവർകുസന്റെ പുതിയ പരിശീലകനായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
ടെൻ ഹാഗുമായി ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും, ബുണ്ടസ് ലിഗ ക്ലബ്ബ് നിലവിലെ പരിശീലകൻ സാബി അലോൺസോയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അലോൺസോ ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡ് പരിശീലകനായി ചുമതലയേൽക്കും.
ടെൻ ഹാഗിനെ കൂടാതെ, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ പരിശീലകനായ സെസ്ക് ഫാബ്രിഗാസിനെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്