കണ്ണൂർ: തലശേരിയിൽ ഗർഭിണിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. മേലൂട്ട് റെയിൽവേ മേൽപ്പാലത്തിന് അടിയിലാണ് 32കാരി കൂട്ടമാനഭംഗത്തിനിരയായത്.
യുവതി ആറാഴ്ച ഗർഭിണിയാണ് എന്നാണ് ലഭിക്കുന്ന വിവരം. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബീഹാർ കാൺപൂർ സ്വദേശി സഹബൂൽ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതി മാനഭംഗം നടന്നതിനെ കുറിച്ച് ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പരാതിക്കാരി നിലവിൽ പൊലീസ് സംരക്ഷണയിലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്