കണ്ണൂർ: തലശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. ബിജെപി പ്രവർത്തകൻ തലശേരി ഇല്ലത്ത് താഴെയിലെ എൻ. എം. റനിലിൻ്റെ വീട്ടിലെ പൂജാ മുറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
1.2കിലോ ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പൊലീസ് പിടികൂടിയത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.
കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കളുടെ വിതരണക്കാരനാണ് ഇല്ലത്ത് താഴെയിലെ റനിൽ എൻ എം എന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ പൊലീസ് പരിശോധനയും നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല.
ഇന്ന് പുലർച്ചെ വീണ്ടും പരിശോധനക്കെത്തിയപ്പോഴാണ് പൂജാമുറിയിൽ വെച്ച് മയക്കുമരുന്ന് കണ്ടെത്തിയത്. ആർക്കും സംശയം തോന്നാനോ പരിശോധന നടത്താനോ സാധ്യത ഇല്ലാത്ത ഇടമെന്ന് കരുതിയാണ് റനിൽ പൂജാ മുറിയൽ മയക്കുമരുന്ന് സൂക്ഷിച്ചത്.
പുലർച്ചെ 1.45 ന് വീട്ടിലെത്തിയ പോലീസ് കോളിങ് ബെൽ അടിച്ചതോടെ റനിൽ വീടിൻ്റെ പിറകുവശത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്