വാഷിംഗ്ടൺ ഡി.സി: വിവിധ ഫെഡറൽ വകുപ്പുകൾക്ക് മുഴുവൻ ശമ്പളവും പ്രസിഡന്റ് ട്രംപ് വീണ്ടും സംഭാവന ചെയ്തു. മെയ് 4ന് ചെയ്ത പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടേമിലെന്നപോലെ തന്റെ മുഴുവൻ പ്രസിഡന്റ് ശമ്പളവും വീണ്ടും ഫെഡറൽ സർക്കാരിന് സംഭാവന ചെയ്യുമെന്ന് പറഞ്ഞു.
'മറ്റൊരു പ്രസിഡന്റും ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുന്നു, ഒരുപക്ഷേ ജോർജ്ജ് വാഷിംഗ്ടൺ ചെയ്തിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു. ഞാൻ എന്റെ മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുന്നു' ട്രംപ് പറഞ്ഞു. നാഷണൽ പാർക്ക് സർവീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ, മനുഷ്യ സേവന വകുപ്പ് (HHS) ഒപിയോയിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്, വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ്, സർജൻ ജനറലിന്റെ COVID-19 പ്രതികരണം, ചെറുകിട ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ വകുപ്പുകൾക്കാണ് തന്റെ ശമ്പളം സംഭാവന ചെയ്യുക.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്