ഞെട്ടിക്കുന്ന തോൽവിയുമായി ആഴ്‌സണൽ

MAY 4, 2025, 8:07 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് സ്വന്തം തട്ടകത്തിൽ ദയനീയ തോൽവി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോൺമത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ തോൽപ്പിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 34-ാം മിനിറ്റിൽ ഡെക്ലൻ റൈസിലൂടെ ആഴ്‌സണൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ബോൺമത് ശക്തമായി തിരിച്ചുവന്നു.

67-ാം മിനിറ്റിൽ ഒരു ലോംഗ് ത്രോയിൽ നിന്ന് ഹുയിസൺ ബോൺമത്തിനായി സമനില ഗോൾ നേടി. പിന്നാലെ 75-ാം മിനിറ്റിൽ മറ്റൊരു സെറ്റ് പീസിൽ നിന്ന് ഇവാനിൽസൺ ബോൺമത്തിന്റെ വിജയ ഗോൾ കുറിച്ചു.

vachakam
vachakam
vachakam

ഈ തോൽവി ആഴ്‌സണലിന്റെ രണ്ടാം സ്ഥാനവും അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യതയും അപകടത്തിലാക്കിയിരിക്കുകയാണ്. നിലവിൽ 35 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ഇനി ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ ശക്തരായ ടീമുകളെയാണ് അവർക്ക് നേരിടാനുള്ളത്. അതേസമയം, ഈ വിജയത്തോടെ ബോൺമത് 53 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു, അവരുടെ യൂറോപ്യൻ യോഗ്യതാ പ്രതീക്ഷകളും സജീവമായി നിലനിർത്തുന്നു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ആഴ്‌സണലിന്റെ പ്രകടനം അവരുടെ സീസണിലെ സ്ഥാനം നിർണ്ണയിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam