വാഷിംഗ്‌ടൺ : പോപ്പായി സ്വയം അവതരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വിമർശനം. അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് നടക്കുന്നതിനിടെയാണ് പോപ്പായി സ്വയം അവതരിച്ച ട്രംപ് ട്രൂത്ത് സോഷ്യൽ പേജിലൂടെ എഐ ചിത്രം പങ്കുവെച്ചത്.
ഇതിനു പിന്നാലെയാണ് ട്രംപിന് നേരെ വിമർശനങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസം ട്രംപ് തനിക്ക് പോപ്പ് ആകാൻ ആഗ്രഹമുണ്ടെന്ന് തമാശയായി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ട്രംപ് ചിത്രം പങ്കിട്ടത്. ഫ്രാൻസിസ് പോപ്പിന്റെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് തുടക്കം മുതൽ വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
വെളുത്ത കാസോക്ക്, സ്വർണ കുരിശുരൂപം പതിച്ച പെൻഡൻ്റ്, ബിഷപ്പിൻ്റെ തൊപ്പി,ചൂണ്ടുവിരൽ ആകാശത്തേക്ക് ചൂണ്ടി നിൽക്കുന്ന ട്രംപ്, ഇതായിരുന്നു ചിത്രം.
ട്രംപിൻ്റെ ചിത്രം ലജ്ജാകരമാണെന്ന് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസി പറഞ്ഞെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിശ്വാസികളെ അപമാനിക്കുന്ന, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വലതുപക്ഷ നേതാവിൻ്റെ കോമാളിത്തരങ്ങളാണ് ഈ ചിത്രത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്