പാകിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ വന്‍ വ്യോമാഭ്യാസത്തിന് പദ്ധതിയിട്ട് ഇന്ത്യന്‍ വ്യോമസേന

MAY 6, 2025, 10:00 AM

ന്യൂഡെല്‍ഹി: മേയ് 7, 8 തിയതികളില്‍ പാകിസ്ഥാനുമായുള്ള അതിര്‍ത്തിയുടെ തെക്കന്‍ ഭാഗത്ത് ഒരു സുപ്രധാന വ്യോമാഭ്യാസം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വ്യോമസേനയ്ക്ക് നോട്ടീസ് നല്‍കി. ജിയോ-ഇന്റലിജന്‍സ് വിദഗ്ധന്‍ ഡാമിയന്‍ സൈമണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

റാഫേല്‍, മിറാഷ് 2000, സുഖോയ്-30 എന്നിവയുള്‍പ്പെടെ എല്ലാ മുന്‍നിര വിമാനങ്ങളും ഈ അഭ്യാസത്തില്‍ പങ്കെടുക്കും. വ്യോമസേനാ അഭ്യാസം ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇന്ത്യന്‍ വ്യോമസേന ഉള്‍പ്പെടുന്ന വലിയ തോതിലുള്ള സൈനിക അഭ്യാസത്തിനുള്ള തയ്യാറെടുപ്പുകളുടെ സൂചനയാണ് ഇത് നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തയാറെടുപ്പുകള്‍ നടക്കുന്നത്. 

vachakam
vachakam
vachakam

ഏപ്രില്‍ 25 ന്, ഇന്ത്യ അതിന്റെ മുന്‍നിര യുദ്ധവിമാനങ്ങളും എലൈറ്റ് പൈലറ്റുമാരും ഉള്‍പ്പെടുന്ന ഒരു വലിയ തോതിലുള്ള സൈനികാഭ്യാസം നടത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേന അതിന്റെ നൂതന റാഫേല്‍ ജെറ്റുകളെയും ഉന്നതതല പൈലറ്റുമാരെയും ആക്രമണ്‍ എന്ന് പേരിട്ട ഈ അഭ്യാസത്തിനായി വിന്യസിച്ചു. പര്‍വതപ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭൂപ്രദേശങ്ങളില്‍ പൈലറ്റുമാര്‍ ഉയര്‍ന്ന തീവ്രതയുള്ള ഗ്രൗണ്ട് സ്‌ട്രൈക്ക് സിമുലേഷനുകള്‍ നടത്തി. 

1971-ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിനുശേഷം, സര്‍ക്കാര്‍ ആദ്യമായി രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് ഡ്രില്ലുകളും നടത്താന്‍ തയ്യാറെടുക്കുകയാണ്. സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് സാധാരണ പരന്‍ന്മാരെ സജ്ജരാക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 259 സ്ഥലങ്ങളിലാണ് വലിയ തോതിലുള്ള അഭ്യാസം നടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam