ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ ടിപ്പര്‍ ട്രക്ക് സ്‌കൂള്‍ വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ആറ് സ്‌കൂള്‍ കുട്ടികളും ക്യാബ് ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്‌കൂള്‍ ടാക്‌സിയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടിപ്പറിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട് ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
'വളരെ നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. ഏഴ് കുട്ടികളും ഒരു ഡ്രൈവറും ഒരു ഇന്നോവയില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതില്‍ ആറ് കുട്ടികളും ഡ്രൈവറും മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഏഴാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണ്,' പഞ്ചാബ് പോലീസ് സീനിയര്‍ ഓഫീസര്‍ പല്‍വീന്ദര്‍ സിംഗ് ചീമ പറഞ്ഞു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്