ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ഇന്ത്യന്‍ ആര്‍മിയുടെ 16 കോര്‍പ്‌സാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിവരം അറിയിച്ചത്. ലാന്‍സ് നായിക് ദിനേശ് കുമാറാണ് മരിച്ചത്.
'മെയ് 07 ന് പാകിസ്ഥാന്‍ ആര്‍മിയുടെ ഷെല്ലാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ 5 എഫ്ഡി റെജിമെന്റിലെ ലാന്‍സ് നായിക് ദിനേശ് കുമാറിന്റെ പരമമായ ത്യാഗത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നു. പൂഞ്ച് സെക്ടറില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലെ എല്ലാ ഇരകളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു,' 16 കോര്‍പ്‌സ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ ഏകപക്ഷീയമായ വെടിവയ്പ്പും കനത്ത ഷെല്ലാക്രമണവും നടത്തി. ഇന്ത്യ ശക്തമായ തിരിച്ചടി ഇവിടങ്ങളിലെല്ലാം നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്