അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ​ഗുജറാത്തി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം 

MAY 9, 2025, 12:43 AM

അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ​ഗുജറാത്തി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്.  40 വയസ്സുള്ള ബ്രിജേഷ്കുമാർ ഭാ​ഗ്യ ജാ​ഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ ആണ് അപകടത്തിൽ പെട്ടത്.

ഇവർ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടികൾ മുങ്ങിമരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ​ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്കുമാറും ഭാര്യയും ചികിത്സയിലാണ്. വാർത്ത സ്ഥിരീകരിച്ച് കുടുംബവും രം​ഗത്തെത്തിയിട്ടുണ്ട്. 

ബോട്ട് മറിഞ്ഞതിനെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ കണ്ടു. മുങ്ങിമരിച്ചതായി കരുതുന്ന രണ്ട് കുട്ടികളുടെ പേരുകൾ പ്രിൻസ്, മഹി എന്നിവരാണെന്ന് മനസ്സിലാക്കി, പക്ഷേ മാതാപിതാക്കളുടെ പേരുകൾ അന്ന് സ്ഥിരീകരിക്കാത്തതിനാൽ ഞങ്ങളുടെ കുടുംബമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പിന്നീട് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രണ്ട് കുട്ടികളുടെ മരണത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചു എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam