ഡൽഹി: ജമ്മുവിൽ നിന്നും ഉദ്ദംപൂരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ് സജ്ജമാക്കി ഇന്ത്യൻ റെയിൽവേ. ജമ്മുവിൽ നിന്ന് 10.45നായിരുന്നു ട്രെയിൻ സർവീസ്. ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. 7മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ദില്ലിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജമ്മുവിൽ കനത്ത ജാഗ്രത നിർദേശമാണ് നൽകിയിട്ടുള്ളത്. ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്.
എന്നാൽ നിലവിലെ സാഹചര്യം നേരിടാൻ പഞ്ചാബ് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് സർക്കാർ അറിയിച്ചു. അതിർത്തി ജില്ലകളിലെ അടിയന്തര സേവനങ്ങൾ മന്ത്രിമാർ അവലോകനം ചെയ്യും. ആശുപത്രികൾ അഗ്നി രക്ഷാ സ്റ്റേഷനുകൾ എന്നിവയിൽ തയ്യാറെടുപ്പുകൾ പരിശോധിക്കും. 10 ക്യാബിനറ്റ് മന്ത്രിമാർ അതിർത്തി ജില്ലകളിൽ സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്