ലക്‌നൗ: വര്‍ഗീയ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ഘോഷയാത്ര കടന്നു പോകുന്ന വഴിയിലുള്ള മസ്ജിദുകള്‍ പ്ലാസ്റ്റിക് ഷീറ്റുകളും ടാര്‍പോളിനുകളും കൊണ്ട് മൂടാന്‍ പോലീസ് തീരുമാനിച്ചു. പ്രസിദ്ധമായ ഷാഹി ജുമാ മസ്ജിദടക്കം 10 മുസ്ലിം പള്ളികളാണ് ടാര്‍പോളിനുകള്‍ കൊണ്ട് മറയ്ക്കുക. ഹോളി ആഘോഷത്തിലെ നിറങ്ങളും ചായങ്ങളും വീഴാതിരിക്കാനാണിത്.
മാര്‍ച്ച് 14 നാണ് നഗരത്തില്‍ ഹോളി ആഘോഷം നടക്കുക. ഛൗപടി എന്ന പേരിലുള്ള വിപുലമായ ഘോഷയാത്രയാണ് ഇവിടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോ ദിവസം തന്നെയാണ് റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും നടക്കുന്നത്. രണ്ട് പരിപാടികളും തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത്.
ഛൗപടി ഘോഷയാത്രക്ക് മുന്‍പോ ശേഷമോ ആയിരിക്കും മസ്ജിദുകളില്‍ വെള്ളിയാഴ്ച നിസ്‌കാരം നടത്തുക. പുറത്തു നിന്നുള്ളവര്‍ക്ക് മസ്ജിദുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്