ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണെതിരായ ബലാത്സംഗ പരാതി യുവതി പിൻവലിച്ചു. 1991 ൽ ഒരു ലിമോസിനിൽ വെച്ച് ടൈസൺ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാതി ഉപേക്ഷിക്കുകയാണെന്നും കേസിൽ നിന്ന് സ്വമേധയാ പിന്മാറുന്നതായും സ്ത്രീ തന്നെ അറിയിച്ചതായി ടൈസന്റെ അഭിഭാഷകൻ ഡാനിയേൽ റൂബിൻ പറഞ്ഞു. കേസിന്റെ നടപടിക്രമങ്ങള്‍ കണക്കിലെടുത്താണ് പരാതി പിൻവലിക്കുന്നതെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
കേസിലെ വാദങ്ങളില്‍ ഭേദഗതി വരുത്താൻ കോടതി അനുവദിക്കാത്തതില്‍ ഞങ്ങള്‍ അങ്ങേയറ്റം നിരാശരാണ്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കക്ഷിയുടെ കേസ് തള്ളേണ്ടിവന്നത് ലജ്ജാകരമാണെന്നും അഭിഭാഷകൻ ഡാരൻ സീല്‍ബാക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
2023 ജനുവരിയിലാണ് യുവതി ടൈസണെതിരെ പരാതി നല്‍കിയത്. അല്‍ബനി നിശാക്ലബില്‍വെച്ചാണ് ടൈസണെ പരിചയപ്പെട്ടതെന്നും പിന്നീട് അദ്ദേഹം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി. വർഷങ്ങളോളമെടുത്തു അതിന്റെ മാനസിക,ശാരീരിക ആഘാതങ്ങളില്‍ മോചിതയാകാനെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ആരോപണം ടൈസണ്‍ നിഷേധിക്കുകയായിരുന്നു. 1992ലെ മറ്റൊരു ബലാത്സംഗക്കേസില്‍ മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട് ടൈസണ്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്