ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം; കോണ്‍ഗ്രസിന് തിരിച്ചടി

MARCH 12, 2025, 4:18 AM

ചണ്ഡീഗഢ്: ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആധിപത്യം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം ബിജെപി ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയേറ്റു. കോണ്‍ഗ്രസിന്റെ കരുത്തനായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ കോട്ടയായ റോഹ്തക് ഉള്‍പ്പെടെ 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒമ്പതിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തി. ആദ്യമായി സ്വന്തം ചിഹ്നത്തില്‍ സംസ്ഥാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നില്ല. 

അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കര്‍ണാല്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഫരീദാബാദ്, പാനിപ്പത്ത്, ഹിസാര്‍, യമുനനഗര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലാണ്. മനേസറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദര്‍ജീത് യാദവ് ബിജെപിയുടെ സുന്ദര്‍ ലാലിനെ പരാജയപ്പെടുത്തി.

അംബാലയില്‍, ബിജെപിയുടെ ഷൈല്‍ജ സച്ച്‌ദേവ മേയര്‍ സ്ഥാനം നേടി, തന്റെ ഏറ്റവും അടുത്ത കോണ്‍ഗ്രസ് എതിരാളിയായ അമീഷ ചൗളയെ 20,487 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഗുരുഗ്രാം മേയര്‍ സ്ഥാനം ബിജെപിയുടെ രാജ് റാണി നേടി, അതേസമയം മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് ജെയിന്‍ സോണിപത്തില്‍ കോണ്‍ഗ്രസിന്റെ കോമള്‍ ദിവാനെ പരാജയപ്പെടുത്തി. കര്‍ണാലില്‍ ബിജെപിയുടെ രേണു ബാല ഗുപ്ത കോണ്‍ഗ്രസിന്റെ മനോജ് വാധ്വയെ പരാജയപ്പെടുത്തി.

vachakam
vachakam
vachakam

എന്നിരുന്നാലും, മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ നാണക്കേട് നേരിട്ടത്. കോണ്‍ഗ്രസിന്റെ സൂരജ്മല്‍ കിലോയിക്കെതിരെ ബിജെപിയുടെ രാം അവതാര്‍ റോഹ്തക്കില്‍ വിജയിച്ചു.

2024 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, റോഹ്തക്, ജജ്ജാര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എട്ട് സീറ്റുകളില്‍ ഏഴ് സീറ്റുകളാണ് ഇവിടെ പാര്‍ട്ടി നേടിയത്. എന്നാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇവിടെയും കോണ്‍ഗ്രസ് രക്ഷപെട്ടില്ല. 

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് ഭൂപീന്ദര്‍ ഹൂഡ പ്രതികരിച്ചു. 'നേരത്തെ, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി ആധിപത്യം പുലര്‍ത്തിയിരുന്നു. സീറ്റ് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാകാം, പക്ഷേ അതൊന്നും  ഞങ്ങള്‍ക്കൊപ്പമായിരുന്നില്ല. ഈ ഫലങ്ങള്‍ ഒരു സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ കരുതുന്നില്ല,' ഹൂഡ പറഞ്ഞു.

vachakam
vachakam
vachakam

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് ശേഷം ഐഎന്‍എല്‍ഡി, എഎപി, ജെജെപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പങ്കാളിത്തം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam