ലേഡി ഗാഗയെ കുറിച്ച്  വാചാലയായി ജെന ഒര്‍ട്ടേഗ

MARCH 11, 2025, 9:10 PM

നെറ്റ്ഫ്ലിക്സ് പരമ്പരയായ വെൻസ്ഡേയുടെ രണ്ടാം സീസണിൽ പോപ്പ് താരവും നടിയുമായ ലേഡി ഗാഗയും അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ, പരമ്പരയിലെ പ്രധാന കഥാപാത്രമായ വെൻസ്ഡേയെ അവതരിപ്പിക്കുന്ന ജെന്ന ഒർട്ടേഗ, ലേഡി ഗാഗയ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ്. ജെന്നയുടെ ഏറ്റവും പുതിയ ചിത്രമായ 'ഡെത്ത് ഓഫ് എ യൂണികോൺ' SXSW-ൽ പ്രീമിയർ ചെയ്തപ്പോൾ നടി മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

"അത് ഗാഗയാണ്. അവൾ സുന്ദരി മാത്രമല്ല, അവിശ്വസനീയമാംവിധം കഴിവുള്ളവളുമാണ്. ഒരു രംഗത്തിൽ അവൾ വെറുതെ ഇരുന്നു പ്രത്യേകമായി ഒന്നും ചെയ്യാതെ ഇരുന്നാലും, സിനിമയ്ക്ക് എന്തെങ്കിലും നൽകാൻ അവൾക്ക് ഇപ്പോഴും സാധിക്കും ," ജെന്ന പറഞ്ഞു.

വെഡ്നസ്ഡേയുടെ രണ്ടാം സീസണ്‍ നിലവില്‍ ചിത്രീകരണത്തിലാണ്. ലേഡി ഗാഗയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സീരീസില്‍ ഗാഗയുണ്ടെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

vachakam
vachakam
vachakam

സീരീസിന്റെ ആദ്യ ഭാഗത്തില്‍ ജെനയുടെ വെഡ്‌നസ്‌ഡേ ആഡംസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഡാന്‍സ് സീക്വന്‍സ് ചെയ്തിരുന്നു. വലിയ രീതിയില്‍ അതിലെ ഗാനവും ജെനയുടെ നൃത്തവും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ആ സീക്വന്‍സില്‍ ഉപയോഗിച്ചിരുന്നത് ലേഡി ഗാഗയുടെ 'ബ്ലഡി മേരി' എന്ന ഗാനത്തിന്റെ റീമിക്‌സ് ആയിരുന്നു.

അതേസമയം ഗാഗയെ കൂടാതെ, രണ്ടാം സീസണില്‍ സ്റ്റീവ് ബുസെമി, ബില്ലി പൈപ്പര്‍, എവി ടെമ്പിള്‍ട്ടണ്‍, ഓവന്‍ പെയിന്റര്‍, നോഹ ടെയ്ലര്‍ എന്നിവരുള്‍പ്പെടെ നിരവധി പുതുമുഖങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ക്രിസ്റ്റഫര്‍ ലോയ്ഡ്, ജോവാന ലംലി, തണ്ടിവെ ന്യൂട്ടണ്‍, ഫ്രാന്‍സെസ് ഒ'കോണര്‍, ഹാലി ജോയല്‍ ഓസ്‌മെന്റ്, ഹീതര്‍ മാറ്റരാസോ, ജൂനാസ് സുവോട്ടമോ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അതിഥി വേഷങ്ങളിലുമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam