താൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‍ലർ എന്ന ചിത്രത്തിൽ അഭിനയിച്ച അനശ്വര രാജൻ ചിത്രത്തിൻറെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നാണ് സംവിധായകൻ ദീപു കരുണാകരന്റെ ആരോപണവും അതിന് പിന്നാലെയുണ്ടായ തർക്കങ്ങൾക്കും ഒടുവിൽ പരിഹാരമായി.
താര സംഘടനയായ 'അമ്മ'യും ഫെഫ്കയും ഇടപ്പെട്ടതോടെയാണ് തർക്കം ഒത്തുതീർപ്പായത്. ഫെഫ്ക - അമ്മ പ്രധിനിധികൾ ഇരുവരുമായും ചർച്ച നടത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. സിനിമ ഇറങ്ങുന്ന സമയത്ത് മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി അനശ്വര സഹകരിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.
'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച അനശ്വര സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വന്നില്ലെന്നും ഫോൺ എടുത്തില്ലെന്നുമായിരുന്നു സംവിധായകൻ ദീപു കരുണാകരൻ പറഞ്ഞിരുന്നത്.
മറ്റു സിനിമകളുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി ഈ സിനിമയുടെ പോസ്റ്ററുകൾ പങ്കുവെക്കാതിരുന്നതിലും ദീപു പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് അനശ്വര രംഗത്തെത്തിയിരുന്നു.
തന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തീയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. ഈ തർക്കത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്