ന്യൂഡെല്‍ഹി: കാലിഫോര്‍ണിയയിലെ ചിനോ ഹില്ലിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവര്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് യുഎസിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുന്നത്. ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പ്രാദേശിക നിയമ നിര്‍വ്വഹണ അധികാരികളോട് ഈ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനും ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
'ചിനോ ഹില്‍സിലെയും സതേണ്‍ കാലിഫോര്‍ണിയയിലെയും സമൂഹത്തോടൊപ്പം നില്‍ക്കുന്നു. വിദ്വേഷം വേരുറപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ പൊതു മനുഷ്യത്വവും വിശ്വാസവും സമാധാനവും അനുകമ്പയും നിലനില്‍ക്കുമെന്ന് ഉറപ്പാക്കും,' ബിഎപിഎസ്് പ്രതികരിച്ചു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്ഷേത്രത്തിന്റെ ചുവരുകളില്‍ 'ഹിന്ദുക്കള്‍ തിരികെ പോകൂ' പോലെയുള്ള മുദ്രാവാക്യങ്ങളാണ് എഴുതിയിരുന്നത്.
കോയലിഷന്‍ ഓഫ് ഹിന്ദുസ് ഇന്‍ നോര്‍ത്ത് അമേരിക്കയും (സിഒഎച്ച്എന്‍എ) സംഭവത്തെ അപലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്