ചങ്ങനാശേരി: സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ) ഭാര്യ ബ്രീന വർഗീസ് (45) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ് ശനിയാഴ്ച സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കൂരിശൂമൂടിനു സമീപം നിയന്ത്രണം വിട്ട പാൽ കയറ്റി വന്ന വാൻ ഇടിക്കുകയായിരുന്നു.
മക്കൾ: അഡോൺ ആന്റണി, ആഗ്നസ് ആന്റണി. സംസ്ക്കാരം പിന്നീട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്