തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നിരക്കുകളില്‍ വർദ്ധന.
വഴിപാടുകള്‍ക്കായി ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വിലയിലുണ്ടായ വർദ്ധനവാണ് ഇപ്പോഴത്തെ നിരക്കില്‍ മാറ്റം വരാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
വഴിപാടുകളുടെ നിരക്ക് 30 ശതമാനമായി വർധിപ്പിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകളിലെ വർധന ബാധകമല്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്‌സ്മാന്റെ ശുപാർശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ ശമ്ബളം, പെൻഷൻ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു. 2025ല്‍ അത് 910 കോടിയായി വർധിച്ചെന്നും പ്രശാന്ത് പറഞ്ഞു.
സാധാരണയായി ക്ഷേത്രങ്ങളില്‍ ഓരോ അഞ്ച് വർഷം കൂടുമ്ബോഴും വഴിപാട് നിരക്കുകള്‍ വർധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന് ശേഷം പ്രളയവും കോവിഡ് മഹാമാരിയും മൂലം ഈ രീതി തുടർന്നില്ല. നിലവില്‍ ഒൻപത് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വഴിപാട് നിരക്കില്‍ വർധന നടപ്പാക്കുന്നത്.
കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തുകള്‍ ചടങ്ങുകള്‍ക്ക് മാത്രമായി ചുരുക്കാനും ബോർഡ് ആലോചന നടത്തുന്നുണ്ട്. ഇക്കാര്യം തന്ത്രിമാരുമായി ചർച്ച നടത്തിയശേഷം സർക്കാർ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനം നടപ്പാക്കുമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്