സമയം കൂട്ടുകയോ, ശനിയാഴ്ച പ്രവൃത്തിദിനമാക്കുമോ ചെയ്യും; അധ്യയനം ഉറപ്പാക്കാന്‍ വഴിതേടി സര്‍ക്കാര്‍

MARCH 11, 2025, 8:28 PM

തിരുവനന്തപുരം: അധ്യയനം ഉറപ്പാക്കാന്‍ സ്‌കൂള്‍ സമയം കൂട്ടാനോ ശനിയാഴ്ച പ്രവൃത്തിദിനമാക്കാനോ ഒരുങ്ങി സര്‍ക്കാര്‍. അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരും.

ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി 220 അധ്യയനദിനം ഉറപ്പാക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സ്‌കൂള്‍ മാനേജര്‍ നല്‍കിയ കേസില്‍ ഹൈക്കോടതിവിധി ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. എന്നാല്‍ അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം വിദഗ്ധസമിതിയെ നിയോഗിച്ചു. അധ്യാപക സംഘടനകളുമായി വിദഗ്ധ സമിതിയുടെ ചര്‍ച്ച തിങ്കളാഴ്ച നടക്കും. മറ്റ് കൂടിയാലോചനകള്‍ക്ക് ശേഷം ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam