തിരുവനന്തപുരം: സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ കെപിസിസി വേദിയിൽ എത്തുന്നു. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്.
നാളെ തിരുവനന്തപുരത്താണ് ചടങ്ങ് . മുൻമന്ത്രിയും സിപിഎ നേതാവുമായി സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും .
യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യൻ സ്മാരക ഹാളിൽ വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും.
വി എം സുധീരനാണ് പരിപാടിയിലെ അധ്യക്ഷൻ.ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും. നാളെ വൈകിട്ട് 4:30നാണ് പരിപാടി നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്