മുംബൈ: മുംബൈയിലെ നാഗ്പടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്ത് ഭൂഗര്‍ഭ ജലസംഭരണി വൃത്തിയാക്കുന്നതിനായി ഇറങ്ങിയ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു.
ഞായറാഴ്ച രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. ബിസ്മില്ല സ്പെയ്സിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അഞ്ച് കരാര്‍ തൊഴിലാളികള്‍ ടാങ്കില്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം, അധികൃതര്‍ അവരെ അടുത്തുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് പേരും മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു.
ടാങ്കില്‍ നിന്ന് ജീവനോടെ രക്ഷപെടുത്തിയ ഒരു തൊഴിലാളിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും പോലീസും നിലവില്‍ സ്ഥലത്തുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്