റായ്പൂര്‍: ഛത്തീസ്ഗഡിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ ഇഡി റെയ്ഡ്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്‍റെ മകൻ ചൈതന്യാ ബാഗേലിന്‍റെ വസതിയില്‍ അടക്കമാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡിനിടെ കണ്ടെത്തിയ നിര്‍ണായകമായ രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ഇഡി പറഞ്ഞു. ഭൂപേഷ് ബാഗേല്‍ അധികാരത്തിലിരുന്ന 2019-22 കാലത്താണ് മദ്യ അഴിമതി നടന്നത്.
മദ്യനയം മൂലം സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടായെന്നും മദ്യമാഫിയ 2161 കോടിയോളം രൂപ തട്ടിയെടുത്തുവെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
മദ്യക്കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് ചൈതന്യ ബാഗേലിന് ലഭിച്ചിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു. ദുര്‍ഗ് ജില്ലയിലെ 14 സ്ഥലങ്ങളില്‍ കളളപ്പണനിരോധന നിയമ പ്രകാരം ഇഡി പരിശോധന തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്