ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിനുശേഷമുള്ള ആദ്യ സമരത്തിന് തമിഴക വെട്രി കഴകം നേതാവ് വിജയ് ഇറങ്ങുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നം ഉയർത്തിക്കാട്ടിയാകും സമരം.
കടലൂരില്‍ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു.
ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന ഗ്രാമവാസികളെ സന്ദർശിച്ചതല്ലാതെ ഇതുവരെ വിജയ് നേരിട്ട് സമരം നയിച്ചിട്ടില്ല.
സമുദ്രാതിർത്തിലംഘനം ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടിച്ചുകൊണ്ടുപോകുന്നതാണ് നിലവില്‍ തമിഴ് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്രശ്നം. ഇതിന് സ്ഥായിയായ പരിഹാരമാവശ്യപ്പെട്ടാണ് വിജയ് രംഗത്തെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്