കൊച്ചി: സ്‌പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിക്ഷേപം നടത്താൻ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യൻ കോർപറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ രംഗത്തെ 75 വർഷത്തെ പ്രവർത്തനങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തുല്യത കൊണ്ടു വരുന്ന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഒരു ഡീംഡ് സർവകലാശാലയാകുന്നതിൽ അവസാനിക്കുന്നതായിരിക്കില്ല ഹിന്ദുജാ കോളേജ് എന്നും ആഗോള പ്രാധാന്യമുള്ള സ്ഥാപനമായി അതു മാറണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
അഭയാർത്ഥികളുടെ കുട്ടികൾക്കായുള്ള ഒരു പ്രൈമറി സ്‌ക്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഹിന്ദുജാ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ അതിന്റെ പതാക വാഹക സ്ഥാപനമായ ഹിന്ദുജ കോളേജ് ഓഫ് കോമേഴ്‌സിലൂടെ 75 -ാം വർഷത്തിലും പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്. ഇന്ന് രാജ്യവ്യാപകമായി ഏഴു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് ഹിന്ദുജ ഫൗണ്ടേഷൻ വഴി ഗ്രൂപ്പ് സേവനം നൽകുന്നത്. 2030ഓടെ ഒരു ദശലക്ഷം വിദ്യാർത്ഥികളെ ശാക്തീകരിക്കാനാണ് പദ്ധതി. വികസിത് ഭാരത് കാഴ്ചപ്പാടിനു മുഖ്യ സംഭാവന നൽകുകയും ലക്ഷ്യമാണ്. ചടങ്ങിൽ മഹാരാഷട്ര ഗവർണർ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.
വ്യവസായ മേഖലയ്ക്ക് ഉതകുന്ന രീതിയിലെ മികച്ച വിദ്യാഭ്യാസമുള്ളവരുടെ അഭാവം പരിഹരിക്കുന്ന വിധത്തിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ രൂപവൽക്കരിക്കാൻ പദ്ധതിയുണ്ടെന്നും നിർമിത ബുദ്ധി, ഡാറ്റാ സയൻസ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയവയിൽ പുതിയ പഠന പരിപാടികൾ ആരംഭിക്കുമെന്നും ഹിന്ദുജ ഫൗണ്ടേഷൻ ചെയർമാൻ അശോക് ഹിന്ദുജ പറഞ്ഞു.
കോളേജിന്റെ ശേഷി മൂന്നു മടങ്ങു വർധിപ്പിക്കുമെന്ന് ഹിന്ദുജ ഫൗണ്ടേഷൻ പ്രസിഡന്റ് പോൾ ഏബ്രഹാം പറഞ്ഞു.
30ൽ ഏറെ അക്കാദമിക് പരിപാടികളാണ് ഹിന്ദുജ കോളേജ് ലഭ്യമാക്കുന്നത്. 2023 -24ൽ നാക് എ+ അംഗീകാരം നേടി. 2022ൽ കോളേജിന് സ്വയംഭരണ പദവി ലഭിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്