മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഓട്ടോമോട്ടീവ് കമ്പനിയായ ടെസ്ല, മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന മേക്കര്‍ മാക്സിറ്റിയിലെ ഷോറൂം സ്പേസ് ഏകദേശം 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് സ്വന്തമാക്കി. ഇവിടെയാവും ടെസ്ലയുടെ ആദ്യത്തെ ഇന്ത്യന്‍ ഷോറൂം യാഥാര്‍ത്ഥ്യമാവുക. രാജ്യത്തെ ഏറ്റവും ചെലവേറിയ വാണിജ്യ റിയല്‍ എസ്റ്റേറ്റ് ഹബ്ബാണ് ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്.
മേക്കര്‍ മാക്സിറ്റിയിലെ കൊമേഴ്സ്യല്‍ ടവറിന്റെ താഴത്തെ നിലയിലാണ് 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കാര്‍ ഷോറൂം സ്പേസ്. വാഹന വ്യവസായത്തില്‍ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഷോറൂം വാടക ഇടപാടാണ് ഇതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ടെസ്ലയുടെ ഡെല്‍ഹി ഷോറൂം സ്ഥലം ഏകദേശം 4000 ചതുരശ്ര അടിയാണെന്നും പ്രതിമാസ വാടക ഏകദേശം 25 ലക്ഷം രൂപയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ബ്രൂക്ക്ഫീല്‍ഡ് പ്രോപ്പര്‍ട്ടിയില്‍ സ്ഥിതി ചെയ്യുന്ന എയ്‌റോസിറ്റി ഏരിയയിലാണ് ഈ ഷോറൂം വരിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്