കൊച്ചി: തന്നെ ശിക്ഷിച്ച വിചാരണ കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ. തനിക്കെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായിട്ടില്ലെന്നും തനിക്കനൂകൂലമായ തെളിവുകൾ കോടതി പരിഗണിച്ചിട്ടില്ലെന്നുമാണ് മാർട്ടിന്റെ അപ്പീലില്‍ പറയുന്നത്.
താൻ ഡ്രൈവർ മാത്രമാണ്, കുറ്റകൃത്യത്തിൽ പങ്കില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും മാർട്ടിൻ അപ്പീലിൽ പറയുന്നുണ്ട്.
കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണ്. വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും അപ്പീലിൽ മാർട്ടിൻ വ്യക്തമാക്കി.
കേസിൽ 20 വർഷം കഠിന തടവിന് വിധിച്ചതിന് പിന്നാലെ മാർട്ടിൻ നിലവിൽ ജയിലിൽ കഴിയുകയാണ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ മാർട്ടിൻ ഉൾപ്പടെ ആറ് പ്രതികൾക്കാണ് വിചാരണക്കോടതി 20 വർഷം കഠിന തടവും പിഴയും വിധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
