വെയിന്‍ കട്ടായിപ്പോയി, അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്ന് വിനായകന്‍

DECEMBER 24, 2025, 8:50 AM

ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടൻ വിനായകന് പരുക്കേറ്റത്.  ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു.

കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. 

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങായിരുന്നു ചിത്രീകരിച്ചത്.

vachakam
vachakam
vachakam

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോഴാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam