'ഉപവാസ സമരം നടത്തും'; പ്രിയങ്ക ഗാന്ധി ഐ.സി. ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തുന്നതിനെതിരെ പ്രതിഷേധവുമായി എൻ.എം. വിജയന്റെ കുടുംബം 

APRIL 6, 2026, 2:27 AM

വയനാട്: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഐ.സി. ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തുന്നതിനെതിരെ പ്രതിഷേധവുമായി മുൻ ട്രഷറർ എൻ.എം. വിജയന്റെ കുടുംബം രംഗത്ത്.

മരണത്തിന് കാരണക്കാരനായെന്ന് ആരോപിക്കുന്ന ഐ.സി. ബാലകൃഷ്ണൻനെ വീണ്ടും മത്സരിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ അതേ വ്യക്തിക്കായി പ്രചാരണത്തിനെത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ്  വിജയന്റെ മരുമകൾ പത്മജ വ്യക്തമാക്കിയത്.

ഇതിനെതിരെ കുടുംബം നാളെ ഗാന്ധി സ്ക്വയറിൽ ഉപവാസ സമരം നടത്തുമെന്നും അവർ അറിയിച്ചു. വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണ കേസിൽ ഐ.സി. ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. സഹകരണ ബാങ്കുകളിലെ നിയമനക്കോഴയാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam