ഉന്നാവോ അതിജീവിതയ്ക്കും  മാതാവിനും നേരെ ഉണ്ടായ അതിക്രമം: കേന്ദ്രത്തിനെതിരേ രാഹുൽ ഗാന്ധി 

DECEMBER 24, 2025, 9:00 AM

ദില്ലി: ഉന്നാവോ അതിജീവിതയ്ക്കും പ്രായമായ മാതാവിനും നേരെ ഉണ്ടായ അതിക്രമത്തിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.   എക്സ് പ്ലാറ്റ് ഫോമിൽ കൂടിയാണ് രാഹുൽ ​ഗാന്ധി വിമർശനം ഉന്നയിച്ചത്. 

ഇതിനിടെ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സേംഗറിന് ജാമ്യം നൽകിയിരുന്നു.  

 പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ഉന്നാവോ അതിജീവിതയ്ക്കും   മാതാവിനും നേരെ അതിക്രമമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.  ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധി വിമർശനം ഉന്നയിച്ചത്. 

vachakam
vachakam
vachakam

  നീതിക്കുവേണ്ടി ശബ്ദമുയർത്തിയതാണോ അവൾചെയ്ത തെറ്റ്? ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണ്. 

പീഡകന് ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണ്? നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളിൽ കൂടി ചത്ത സമൂഹമായി മാറുകയാണ് നാം. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുക എന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്. നിസ്സഹായതയും ഭയവും അനീതിയുമല്ല രാഹുൽ ഗാന്ധി കുറിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam