മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡയറക്ടർബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യാഗസ്ഥർക്കെതിരേയും കേസെടുക്കാൻ മുംബൈ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ആന്റികറപ്ഷൻ ബ്യൂറോ(എ.സി.ബി) കോടതിയാണ് നിർദേശം നല്‍കിയിരിക്കുന്നത്.
സ്പെഷ്യല്‍ ആന്റി കറപ്ഷൻ ബ്യൂറോയോട് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സെബി മേധാവിക്കും ബിഎസ്‌ഇ ഉദ്യോഗസ്ഥർക്കും എതിരെ വിപണിയില്‍ കൃത്രിമത്വവും അഴിമതിയും നടത്തിയതായി ആരോപിച്ച് താനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജേണലിസ്റ്റ് സനാപ് ശ്രീവാസ്തവ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സെബി ഡയറക്ടർബോർഡ് അംഗമായിരിക്കെ മാധബി പുരി ബുച്ച് ക്രമവിരുദ്ധമായി കണ്‍സള്‍ട്ടൻസി സ്ഥാപനത്തില്‍നിന്ന് വരുമാനംനേടിയെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
സിങ്കപ്പൂരിലെ കണ്‍സള്‍ട്ടൻസി കമ്ബനിയായ അഗോറ പാർട്ണേഴ്സില്‍ മാധബിക്കുണ്ടായിരുന്ന ഓഹരികള്‍ 2022-ല്‍ സെബി ചെയർപേഴ്സണായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കിടെ ഭർത്താവിനു കൈമാറിയെന്ന് യു.എസ്. ഷോർട്ട് സെല്ലിങ് കമ്ബനിയായ ഹിൻഡെൻബർഗ് റിസർച്ച് പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളില്‍ സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് ചില താത്പര്യങ്ങളുള്ളതായും ഹിൻഡെൻബർഗ് ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്