വാഷിംഗ്ടണ്‍: കാനഡ, ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ വന്‍ താരിഫ് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി 'യുദ്ധ നീക്ക'മെന്ന് ശതകോടീശ്വരനായ നിക്ഷേപകനായ വാറന്‍ ബഫറ്റ്. 'താരിഫുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു പരിധിവരെ ഒരു യുദ്ധമാണ്,' ബഫറ്റ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന 94 കാരനായ ബഫറ്റ്, കാലക്രമേണ താരിഫുകള്‍ ചരക്കുകളുടെ നികുതിയായി വര്‍ത്തിക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് വിലക്കയറ്റമായി പരിണമിക്കുമെന്നും പറഞ്ഞു.
60 വര്‍ഷം മുമ്പ് താന്‍ അധികാരമേറ്റതിന് ശേഷം തന്റെ കമ്പനിയായ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ യുഎസ് സര്‍ക്കാരിന് 101 ബില്യണ്‍ ഡോളറിലധികം നികുതി അടച്ചതായി ബഫറ്റ് പറഞ്ഞു. ഇത് ചരിത്രത്തിലെ മറ്റേതൊരു സ്ഥാപനത്തേക്കാളും കൂടുതലാണ്.
യുഎസ് സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കാന്‍ ബഫറ്റ് വിസമ്മതിച്ചു. 'ശരി, ഇത് ലോകത്തിലെ ഏറ്റവും രസകരമായ വിഷയമാണെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ഞാന്‍ സംസാരിക്കില്ല, അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല, എനിക്ക് ശരിക്കും കഴിയില്ല,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്