പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ അമേരിക്കൻ ജനപ്രതിനിധിയും

DECEMBER 24, 2025, 9:01 PM

ഷിക്കാഗോ: പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ  തയ്യാറായി അമേരിക്കൻ ജനപ്രതിനിധി. ഇല്ലിനോയ്‌സ് സംസ്ഥാനത്തെ പതിനാറാം ഡിസ്ട്രിക്ട് പ്രതിനിധിയും ഇന്ത്യയിൽ കുടുംബവേരുകളുമുള്ള കെവിൻ ജോൺ ഓലിക്കലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്നറിയിച്ചത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, പി.എൽ.സി അമേരിക്കൻ ചാപ്റ്റർ കോർഡിനേറ്റർ അഡ്വ. മാത്യു മാപ്‌ളേറ്റ്,

ഗ്ലോബൽ കോർഡിനേറ്റർ ഡോ. സെബാസ്റ്റിയൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അമേരിക്കൻ ജനപ്രതിനിധിയും അമേരിക്കയിൽ അഭിഭാഷകനുമായ കെവിൻ ജോൺ ഓലിക്കൽ വ്യക്തമാക്കിയത്.


vachakam
vachakam
vachakam

ഇന്ത്യയിൽനിന്നും മനുഷ്യക്കടത്തിന് വിധേയരായ നിരവധി ആളുകൾ ഇല്ലിനോയ്‌സ് സംസ്ഥാനത്തുൾപ്പെടെ ഉണ്ടെന്നും അത്തരം ആളുകൾക്ക് നിയമ സഹായം ഉറപ്പുവരുത്താൻ തയ്യാറാണ് എന്നും കെവിൻ ജോൺ ഓലിക്കൽ വ്യക്തമാക്കി. കൂടാതെ സുരക്ഷിത കുടിയേറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ബോധവൽകരണ പരിപാടികൾ നടത്താൻ തയ്യാറാണ് എന്നും കെവിൻ ജോൺ ഓലിക്കൽ പറഞ്ഞു.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാപ്ടറുകളുള്ള പ്രവാസി ലീഗൽ സെല്ലിന്റെ അമേരിക്കൻ ചാപ്ടറിന്റെ നേതൃത്വത്തിലാണ് കെവിൻ ജോൺ ഓലിക്കലുമായി ചർച്ച നടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam