'ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളി'; സൗരോര്‍ജ കരാറിന് കൈക്കൂലി നൽകിയെന്ന ആരോപണം; ആദ്യമായി പ്രതികരിച്ചു അദാനി 

NOVEMBER 30, 2024, 10:41 PM

ഡൽഹി: സൗരോര്‍ജ കരാറിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയതിൽ ആദ്യമായി പ്രതികരണവുമായി ചെയര്‍മാൻ ഗൗതം അദാനി രംഗത്ത്. 

ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികളെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നും ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി

ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തമാക്കുകയാണ് . പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പൂമായി ബന്ധപ്പെട്ട ആറും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാള്‍ വേഗത്തിൽ തെറ്റായ കാര്യങ്ങളാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രചരിക്കുന്നതെന്നും ഗൗതം അദാനി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam