തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലേക്ക് തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനടക്കമുള്ള യുവനേതാക്കള്‍ക്ക് സാധ്യത.
നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വി ജയപ്രകാശും സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ആനാവൂര്‍ നാഗപ്പനും ഒഴിയാന്‍ സാധ്യതയേറെയാണ്.
ഇവര്‍ക്ക് പകരമായി എംഎല്‍എമാരായ വി കെ പ്രശാന്തിനെയും ജി സ്റ്റീഫനെയും പരിഗണിച്ചേക്കും. അതോടൊപ്പം തന്നെ മേയര്‍ ആര്യ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയേക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറര്‍ ശ്യാമ, നിലവില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പാളയത്ത് നിന്നുള്ള പ്രസന്നകുമാര്‍, വിതുരയില്‍ നിന്നുള്ള ഷൗക്കത്തലി തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംനേടാന്‍ സാധ്യതയുള്ള മറ്റ് നേതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്